സംരംഭക സംഗമം

പാനൂർ: നഗരസഭയുടെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ പ്രീത അശോക് അധ്യക്ഷത വഹിച്ചു. തലശ്ശേരി വ്യവസായ വികസന ഓഫിസർ സതീശൻ കോടഞ്ചേരി സംരംഭകത്വ ബോധവത്കരണം എന്ന വിഷയത്തിലും പാനൂർ ബ്ലോക്ക് എഫ്.എൽ.സി. എം.പി പവിത്രൻ ബാങ്കിങ് നടപടികൾ എന്ന വിഷയത്തിലും ക്ലാസെടുത്തു. ചടങ്ങിൽ ആഫ്കോ ഫ്രൂട്ട് ഐസ് സംരംഭകരായ അൻസീർ കുന്നോത്ത്, അർഷാദ് മൂലക്കൽ, കെ. റാസിഖ് എന്നിവരെ ചെയർമാൻ ഉപഹാരം നൽകി ആദരിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ ഹനീഫ, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ഉമൈസ തിരുവമ്പാടി, വാർഡ് കൗൺസിലർ നസീല കണ്ടിയിൽ, പാനൂർ നഗരസഭ സെക്രട്ടറി കെ.കെ. രാജൻ, വ്യവസായ വികസന സമിതി ഓഫിസർ ശരത് ശശിധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.