ചെറുപുഷ്പം ബാസ്കറ്റ്ബാൾ; ചന്ദനക്കാംപാറയും എസ്.ഇ.എസ് കോളജും ജേതാക്കൾ

ശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിന്റെ നേതൃത്വത്തിൽ നടന്ന 36ാം ഓൾ കേരള പുരുഷ-വനിത ചെറുപുഷ്പം ബാസ്കറ്റ്ബാൾ ടൂർണമെന്റ് സമാപിച്ചു. പുരുഷ വിഭാഗം ഫൈനലിൽ കോഴിക്കോട് ബാസ്കറ്റ്ബാൾ ടീമിനെ പരാജയപ്പെടുത്തി ചന്ദനക്കാംപാറ ചെറുപുഷ്പം ടീം ജേതാക്കളായി. വനിത വിഭാഗത്തിൽ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജ് ചാമ്പ്യന്മാരായി. പൈസക്കരി ദേവമാതാ അക്കാദമി ടീമിനെയാണ് പരാജയപ്പെടുത്തിയത്. സമാപന സമ്മേളനത്തിൽ വിജയികൾക്ക് സജീവ് ജോസഫ് എം.എൽ.എ ട്രോഫികളും കാഷ് അവാർഡും നൽകി. ചന്ദനക്കാംപാറ ചെറുപുഷ്പം പള്ളി വികാരി ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. തലശ്ശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ഷീന ജോൺ, ഹൈസ്കൂൾ പ്രഥമാധ്യാപകൻ റോയി അബ്രഹാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.