കൊട്ടിയൂരിൽ രോഹിണി ആരാധന നാളിൽ ഭക്തജനപ്രവാഹം

കേളകം: വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ശൈവസാന്ത്വനമായി കൊട്ടിയൂരിൽ രോഹിണി ആരാധനയും ആലിംഗന പുഷ്പാഞ്ജലിയും നടന്നു. വ്യാഴാഴ്ച തിരുവാതിര ചതുശ്ശതം ദേവന് നിവേദിക്കും. കുറുമാത്തൂർ ഇല്ലത്തെ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. തുടർന്ന് കുറുമാത്തൂർ നായക്കൻ സ്ഥാനികനു ദേവസദ്യയെന്ന ചടങ്ങും നടത്തി. ആരാധനയോടനുബന്ധിച്ച് പൊന്നിൻ ശീവേലിയും നടന്നു. ------------------ .Photo: : കൊട്ടിയൂർ ഉത്സവത്തിന്റെ മുഖ്യചടങ്ങായ രോഹിണി ആരാധന നാളിൽ കുറുമാത്തൂർ ഇല്ലത്തെ പരമേശ്വരൻ നമ്പൂതിരിപ്പാട് ആലിംഗന പുഷ്പാഞ്ജലി നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.