നീലേശ്വരം: യാത്രാ ദുരിതം അനുഭവിക്കുന്ന ബളാൽ പഞ്ചായത്തിലെ അരീങ്കല്ല്, അരീക്കര, പൊടിപ്പളം, അത്തിക്കടവ്, വീട്ടിയൊടി, ആലടിത്തട്ട്, പന്നിയെറിഞ്ഞകൊല്ലി പ്രദേശത്തെ ജനങ്ങൾക്ക് യാത്രാസൗകര്യങ്ങളില്ല. സഞ്ചാരദുരിതം അനുഭവിക്കുന്ന നാട്ടുകാർ ഒത്തുകൂടി താൽക്കാലിക പരിഹാരത്തിന് തയാറാകുന്നു. പ്രദേശവാസികൾ പണം സ്വരൂപിച്ച് സ്വന്തമായി ഒരു ജീപ്പ് വാങ്ങി താൽക്കാലിക പരിഹാരം കാണാനുള്ള തീരുമാനമെടുത്തു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവൻ, സ്കൂൾ, ബാങ്ക്, റേഷൻകട എന്നിവിടങ്ങളിലേക്ക് പോകാൻ കഴിഞ്ഞ മൂന്നു വർഷക്കാലമായി ഇവിടത്തുകാർ യാത്രാദുരിതം അനുഭവിക്കുകയാണ്. ഇതിന് പരിഹാരം കാണൻ അരീങ്കല്ല് നമ്മുടെ നാട് വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് ജനകീയ ജീപ്പ് വാങ്ങി യാത്രാദുരിതത്തിന് പരിഹാരം കാണാൻ തീരുമാനിച്ചു. യോഗത്തിൽ വാർഡ് മെമ്പർ പി.പത്മാവതി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി. രാഘവൻ (പ്രസി.), രമണി ബാലകൃഷ്ണൻ (സെക്ര.), കെ സുരന്ദ്രൻ (ട്രഷറർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.