ഭിന്നശേഷി വാർഡ്സഭ ചേർന്നു

തളിപ്പറമ്പ്: തളിപ്പറമ്പ നഗരസഭ ഭിന്നശേഷി വാർഡ് സഭ സംഘടിപ്പിച്ചു. 2022-2023 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷി വാർഡ് സഭ ചേർന്നത്. ഭിന്നശേഷിക്കാരുടെ വാർഷിക പദ്ധതിക്ക് രൂപം നൽകി. നഗരസഭാ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൻ പി. റജില അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് നിസാർ, കൗൺസിലർമാരായ കെ. രമേശൻ, കെ.എം. ലത്തീഫ്, ഗോപിനാഥ്, പി. സാഹിദ, പി.വി. വാസന്തി, വൽസല എന്നിവർ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ പങ്കജാക്ഷി കരട് പദ്ധതി വിശദീകരിച്ചു. സെക്രട്ടറി എം.എസ്. ശ്രീരാഗ് സ്വാഗതവും പി.വി. ഷാജി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.