തളിപ്പറമ്പ്: മന്നയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചതിന് യുവാവിനെ അറസ്റ്റുചെയ്തു. തളിപ്പറമ്പ് യതീംഖാനക്ക് സമീപത്തെ കെ. സിനാനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് മന്ന എന്‍.എഫ് ഫ്യൂവല്‍സ് ജീവനക്കാരന്‍ കുറുമാത്തൂര്‍ പാറാട്ടെ ചെക്കന്റകത്ത് അബ്ദുല്‍ ലത്തീഫിന് മര്‍ദനമേറ്റത്. ഒമ്‌നി വാനുമായി മന്നയിലെ പമ്പിലെത്തിയ സിനാൻ, പെട്രോള്‍ നിറക്കുന്നതുമായി ബന്ധപ്പെട്ട് പമ്പ് ജീവനക്കാരനായ ലത്തീഫുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി ലത്തീഫിനെ സിനാന്‍ തള്ളി താഴെയിടുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ലത്തീഫിന്റെ തലക്കാണ് പരിക്കേറ്റത്. തുടർന്നാണ് സംഭവത്തിൽ കേസെടുത്ത് സിനാനെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.