കാറില്‍ ടൂറിസ്റ്റ് ബസിടിച്ച് അപകടം

കണ്ണൂർ: തളാപ്പ് കൊയിലി ആശുപത്രിക്ക് സമീപം കാറിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ചു. ബുധനാഴ്ച രാത്രി 9.30നാണ് അപകടം. കാർ മാറ്റൊരു വാഹനത്തിന് വഴികൊടുക്കുന്നതിനിടെ പിറകിൽ വന്ന ടൂറിസ്റ്റ് ബസ് കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ തളാപ്പ് മുതൽ തെക്കി ബസാർവരെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.