ഇരിട്ടി: 2018ലെ പ്രളയത്തില്‍ തകര്‍ന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പകരം പായം പഞ്ചായത്തിലെ വള്ളിത്തോട് നിർമിച്ച കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച 2.32 കോടി രൂപ ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രം നിര്‍മിച്ചത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കും. അത്യാഹിത വിഭാഗം, ഗര്‍ഭകാല പരിശോധന, വയോജന ക്ലിനിക്ക്, പ്രതിരോധ കുത്തിവെപ്പ്, മുലയൂട്ടല്‍ കേന്ദ്രം, മൂന്ന് ഒ. പി കൗണ്ടറുകള്‍, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയവക്ക് പ്രത്യേക സൗകര്യമുണ്ടാകും. വിശാലമായ കോണ്‍ഫറന്‍സ് ഹാളുമുണ്ട്. കിടത്തിച്ചികിത്സയില്ലെങ്കിലും അടിന്തരഘട്ടത്തില്‍ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാന്‍ സാധിക്കും. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി.പി. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.പി ബ്ലോക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യനും ലാബ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധനും ഇമ്യൂണൈസേഷന്‍ ബ്ലോക്ക് പായം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. വിനോദ് കുമാറും മീറ്റിങ് ഹാള്‍ മുന്‍ പഞ്ചായത്ത് പ്രസിഡൻറ് എന്‍. അശോകനും ഉദ്ഘാടനം ചെയ്തു. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജേക്കബ് ജോര്‍ജിനെ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രന്‍ ആദരിച്ചു. പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി, ജില്ല പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ് കണിയാട്ടയില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. പ്രമീള, പി.എന്‍. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, പഞ്ചായത്ത് അംഗം മിനി പ്രസാദ്, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. കെ.സി. ജോസഫ്, സി.ഡി.എസ് ചെയര്‍പേഴ്സൻ സ്മിത രജിത്ത്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെബിന്‍ അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ------------------------ vallithod fhc ulgadanam വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ഓൺലൈനായി ഉദ്ഘാടനം ചെയ്തശേഷം സണ്ണി ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.