അടൂർ ഗോപാലകൃഷ്ണൻ കേരള ഫോക് ലോർ അക്കാദമി സന്ദർശിച്ചു

പാപ്പിനിശ്ശേരി: ലോകസിനിമയിൽ മലയാളസിനിമക്ക് ഉന്നത സ്ഥാനം നൽകിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കേരള ഫോക് ലോർ അക്കാദമി സന്ദർശിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം മനസ്സിലാക്കുന്നതിന് ഏതൊരാളും സന്ദർശിക്കേണ്ട സ്ഥാപനമാണ് ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമി സെക്രട്ടറി എ.വി. അജയകുമാറും ചിറക്കൽ രാജാവ് രവീന്ദ്ര വർമയും അടൂരിനെ സ്വീകരിച്ചു. പ്രഫ. അശോകവർമ, കെ.വി. സുകുമാരൻ, അനിൽ ചിറക്കൽ, തോഡൻ മോഹനൻ, പ്രോഗ്രാം ഓഫിസർ ലാവ്‌ലിൻ, അക്കാദമി ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഇന്ദു ചിന്തയുടെ തെയ്യം പുസ്തകം എ.വി. അജയകുമാർ അടൂരിന് സമ്മാനിച്ചു. ----------------------- ചിത്രം: അടൂർ ഗോപാലകൃഷ്ണൻ കേരള ഫോക് ലോർ അക്കാദമി സന്ദർശിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.