ഇരിട്ടി: പെർമിറ്റില്ലാതെയും നികുതി അടക്കാതെയും സർവിസ് നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ ആർ.ടി.ഒ നടപടി സ്വീകരിച്ചു. ഇരിട്ടി റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ബസുടമകൾക്കെതിരെ പിഴചുമത്തിയത്. കൊട്ടിയൂരിലേക്ക് പെർമിറ്റില്ലാതെയും ടാക്സ് അടക്കാതെയും സർവിസ് നടത്തിയ ബസിന് 15,000 രൂപയും പെർമിറ്റില്ലാതെ കൊട്ടിയൂരിലേക്ക് സർവിസ് നടത്തിയ ബസിന് 7500 രൂപയുമാണ് പിഴ ഈടാക്കിയത്. ഇത്തരത്തിൽ പല ബസുകൾ സർവിസ് നടത്തുന്നതായി മോട്ടോർ വാഹന വകുപ്പിന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. മട്ടന്നൂർ, മണക്കായി, കൊട്ടാരം, പെരിയത്തിൽ റൂട്ടിലോടുന്ന ബസിനെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. നികുതിയും പെർമിറ്റും ഇല്ലാതെ സർവിസ് നടത്തിയതിനെതിരെയാണ് 17,500 രൂപ പിഴ ചുമത്തിയത്. ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വൈകുണ്ഠൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ. ഷനിൽകുമാർ, ഡി.കെ. ഷീജി എന്നിവരുടെ നേതൃത്വത്തിലാണ് ബസുകൾക്കെതിരെ നടപടി സ്വീകരിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.