കൊട്ടിയൂരിലേക്ക് പെർമിറ്റില്ലാതെ ബസുകൾ ഓടുന്നു

കൊട്ടിയൂർ: വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരിലേക്ക് പെർമിറ്റില്ലാത്ത സ്വകാര്യ ബസുകൾ കുതിക്കുന്നു. ബസുകൾ ഗ്രാമീണ മേഖലകളിലേക്കുള്ള ഓട്ടം നിർത്തി ഉത്സവക്കൊയ്ത്തിനിറങ്ങിയത് മലയോര മേഖലകളിൽ കടുത്ത യാത്രാദുരിതത്തിന് കാരണമായി. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന അടക്കാത്തോട്ടിലേക്ക് തലശ്ശേരിയിൽ നിന്നുള്ള ബസുകൾ പകൽ ഓട്ടം നിർത്തി. മറ്റ് നിരവധി പ്രദേശങ്ങളിലും സമാനമാണ് അവസ്ഥ. ഗ്രാമീണ റൂട്ടുകളിലോടുന്ന ബസുകൾക്ക് കൊട്ടിയൂർ പെർമിറ്റ് നൽകിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.