കേളകം സ്റ്റേഷനിലെ മർദനം: റൂറൽ എസ്.പി അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

കണ്ണൂർ: കേളകം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ യുവാവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ഇരിട്ടി അമ്പായത്തോട് സ്വദേശി ആൽബിൻ ജോസ് (26) സമർപ്പിച്ച പരാതിയിലാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകിയത്. മേയ് 18ന് ഉച്ചക്കാണ് കേളകം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്നെ മർദിച്ചതെന്ന് പരാതിക്കാരൻ അറിയിച്ചു. പാൽചുരത്ത് റജിയുടെ ഉടമസ്ഥതയിലുള്ള കടയുടെ ഗ്ലാസ് തകർത്തതിന്റെ പേരിലാണ് മർദിച്ചത്. എന്നാൽ, താൻ നിരപരാധിയാണെന്ന് പരാതിക്കാരൻ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.