കല്ലിക്കണ്ടിയിലെ താൽക്കാലിക റോഡ് ഗതാഗതയോഗ്യമായി

പാനൂർ: കല്ലിക്കണ്ടി പാലത്തിന് സമീപത്തെ താൽക്കാലിക റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയിൽ പുഴയിൽ വെള്ളം കയറിയതിനാൽ താൽക്കാലിക റോഡിന്റെ പാർശ്വഭിത്തിയുടെ മണ്ണിടിഞ്ഞ് വാഹന ഗതാഗതം നിരോധിച്ചിരുന്നു. നിലവിൽ റോഡ് കീറി കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ചു. പുഴക്ക് കുറുകെ നിർമിച്ച റോഡിന്റെ അടിയിൽ കൂടി വെള്ളം ഒഴുകാനുള്ള സംവിധാനവുമായി. ബൈക്കുകൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയും. മതിയായ സുരക്ഷ ഉറപ്പാക്കാതെയായിരുന്നു മാസങ്ങൾക്കു മുമ്പ് മണ്ണിട്ട് ഉയർത്തി ടാറിങ് നടത്തി റോഡ് പണിതത്. മഴ ആരംഭത്തിൽ തന്നെ പുഴയിലെ വെള്ളക്കെട്ടും റോഡിന്റെ ഭിത്തിയിലിടിച്ചും സുരക്ഷ പ്രശ്നം ഉണ്ടാക്കി. കഴിഞ്ഞദിവസമാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. ഗതാഗതം പുനഃസ്ഥാപിച്ചതോടെ കല്ലിക്കണ്ടി ടൗൺ ഒറ്റപ്പെട്ടതും സ്കൂൾ തുറക്കുമ്പോഴുണ്ടാകുന്ന യാത്രാപ്രതിസന്ധിയും ഒഴിവാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.