തലശ്ശേരി: ശിവഗിരി തീർഥാടനത്തിന്റെ നവതി ആഘോഷവും ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ജൂൺ നാല്, അഞ്ച് തീയതികളിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രസന്നിധിയിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവർ പങ്കെടുക്കും. ആലോചന യോഗത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ. സത്യൻ പദ്ധതി വിശദീകരിച്ചു. ഡയറക്ടർ അഡ്വ.കെ. അജിത്കുമാർ, സി.ടി. അജയകുമാർ, വി.കെ. ഭാസ്കരൻ, മോഹനൻ പൊന്നമ്പത്ത്, രവീന്ദ്രൻ മുരിക്കോളി, വി.കെ. രാജൻ മംഗലാപുരം, ചാലക്കര പുരുഷു, രമാഭായി, പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും ഗോകുലം ഗോപാലൻ നിർവഹിച്ചു. രവീന്ദ്രൻ പൊയിലൂർ സ്വാഗതവും ഇ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.