കണ്ണൂർ: വളപട്ടണം പുഴ പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒമ്പത് വർഷമായി താലൂക്ക് വികസന സമിതി യോഗങ്ങളിൽ ഓരോ മാസവും ഒന്നാമതായി ചർച്ച ചെയ്യാറുള്ള പരാതി ഭൂമി അളന്ന് തിട്ടപ്പെടുത്താതെ പൊടുന്നനേ തീർപ്പാക്കി. കൈയേറ്റമുണ്ടെന്ന പരാതിയുള്ള പ്രദേശങ്ങളിൽ ഭൂമി അളന്നുതിട്ടപ്പെടുത്താതെയും പരാതിക്കാരനിൽനിന്ന് വിശദീകരണം തേടാതെയും കഴിഞ്ഞ മാസത്തെ വികസന സമിതി യോഗം തീർപ്പാക്കുകയായിരുന്നു. കാട്ടാമ്പള്ളി തണ്ണീർത്തടവും ചിറക്കൽ പഞ്ചായത്തിലെ തൈക്കണ്ടിച്ചിറ, പത്തായച്ചിറ, കല്ലുകെട്ട് ചിറ എന്നിവിടങ്ങളിലെ ഏക്കർ കണക്കിന് വിസ്തൃതമായ പ്രദേശങ്ങളിലെ അനധികൃത കെട്ടിട നിർമാണവും മണ്ണിട്ടുനികത്തലും പുഴ പുറമ്പോക്ക് ഭൂമി കൈയേറ്റവും അളന്നുതിട്ടപ്പെടുത്താൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ പി. ധർമൻ ജില്ല കലക്ടർക്ക് നിവേദനം നൽകിയതിന്റെ ഭാഗമായി അളന്ന് തിട്ടപ്പെടുത്തൽ ആരംഭിച്ചെങ്കിലും സർവേക്കല്ലുകൾ പ്രദേശത്ത് എവിടെയും കണ്ടെത്താനായില്ല. പുഴ പുറമ്പോക്ക് ഭൂമി കൈയേറ്റം നടത്തിയ 14 പേർക്ക് കൈയേറ്റ ഭൂമിയിൽനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ കത്ത് നൽകിയിരുന്നു. കൈയേറ്റക്കാരായ സ്ഥല ഉടമകളുടെയും മരവ്യവസായികളുടെയും സമ്മർദം കാരണം കൈയേറിയ സ്ഥലങ്ങൾ വീണ്ടെടുക്കാൻ അധികൃതർക്ക് സാധിച്ചില്ലെന്നും പരിഷത്ത് ആരോപിക്കുന്നു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി കൈയേറ്റക്കാർ ഒഴിഞ്ഞുപോയി എന്നറിയിച്ച് തെറ്റായ മറുപടി നൽകിയതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് വികസന സമിതി ഏകപക്ഷീയമായി പരാതി തീർപ്പാക്കുകയാണ് ചെയ്തതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഈ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധർമൻ പുനഃപരിശോധന ഹരജി നൽകിയിട്ടുണ്ട്. ഈ കാര്യം ഉന്നയിച്ച് ശക്തമായ സമര പരിപാടികൾക്ക് പരിഷത്ത് നേതൃത്വം നൽകുമെന്നും ധർമൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.