ഹജ്ജ് യാത്രയയപ്പ്

ഇരിക്കൂർ: ഈ വർഷം ഇരിക്കൂർ ഏരിയ പരിധിയിൽ നിന്നും ഹജ്ജ് കർമത്തിന് പോകുന്നവർക്ക് എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റി പാറ്റക്കൽ വാദിനൂർ ഇസ്‍ലാമിക്‌ സെന്ററിൽ യാത്രയയപ്പ് നൽകി. സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ. മൻസൂർ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ദാരിമി വളോര ഉദ്ബോധനം നടത്തി. അബ്ദുസ്സലാം ഇരിക്കൂർ, എം.പി. ജലീൽ, സി.എച്ച്. മുസ്തഫ അമാനി, സി.പി. നൗഷാദ് മാസ്റ്റർ, കെ.വി. ബഷീർ, കെ. സഹീദ്, കെ.കെ. മുഹമ്മദ്‌ മൗലവി, കെ. നഹീം, എം.എം. ലത്തീഫ്, സി.സി. ജബ്ബാർ, മുഹമ്മദ്‌ ഹാജി, എം.പി. ഇസ്മായിൽ, കെ.വി. റഫീഖ്, അബ്ദുല്ല ബ്ലാത്തൂർ, പി.ഫസിൽ, അസ്‌ലം ഇരിക്കൂർ എന്നിവർ സംസാരിച്ചു. ചിത്രം : എസ്.വൈ.എസ് ഇരിക്കൂർ ഏരിയ സംഗമം സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.