ടെയിലേഴ്സ് അസോ. ജില്ല സമ്മേളനം

തലശ്ശേരി: ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ‌ 24ാം ജില്ല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.വി. ബാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി. സജീവൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറി ഇ. ജനാർദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.എ. സുനിൽ കുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ സി.വി. രാജൻ സ്വാഗതവും ചെയർമാൻ കെ.പി. രതീഷ് ബാബു നന്ദിയും പറഞ്ഞു. 33 ഏരിയകളിൽ നിന്നായി 400ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ല പ്രസിഡന്റായി കെ.വി. ബാലനെയും സെക്രട്ടറിയായി ഇ. ജനാർദനനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.