തലശ്ശേരി: അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ തലശ്ശേരി നഗരസഭ പ്രദേശത്ത് മുന്നൊരുക്കം ശക്തമാക്കാൻ തീരുമാനം. അപകടകരമായ രീതിയിലുള്ള മരങ്ങൾ, ചില്ലകൾ എന്നിവ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ദുരന്ത നിവാരണ സേനയുടെ കൈവശമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധസേനകൾക്ക് പരിശീലനം നൽകും. അടിയന്തരസാഹചര്യം നേരിടാൻ ഫ്ലഡ് സ്ക്വാഡ് രൂപവത്കരിക്കും. റെയിൽവേ സ്റ്റേഷൻ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കും. സ്വകാര്യ സ്ഥലങ്ങളിലെ അപകടകരമായ മരങ്ങൾ സ്വന്തം നിലയിൽ അവരവർതന്നെ മുറിച്ചുമാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതും അധികാരികൾ മുറിച്ചുമാറ്റിയാൽ ചെലവ് ബന്ധപ്പെട്ട കക്ഷികളിൽനിന്ന് ഈടാക്കുന്നതുമാണ്. തലശ്ശേരി നഗരസഭ ഓഫിസിൽ ചൊവ്വാഴ്ച വൈകീട്ട് ചേർന്ന നഗരസഭതല ദുരന്തനിവാരണ സമിതിയുടെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. വാർഡ്തല ജാഗ്രത സമിതികൾ, ആർ.ആർ.ടി എന്നിവ യോഗം ചേർന്ന് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കേണ്ടതാണ്. യോഗത്തിൽ നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, നഗരസഭ എൻജിനീയർ, പൊലീസ്, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.