കൊടിമരം കെട്ടാനും പരസ്യപ്രചാരണങ്ങൾക്കും അനുമതി വേണം

തലശ്ശേരി: നഗരസഭ പരിധിയിൽ കൊടിമരങ്ങൾ, തോരണങ്ങൾ, പരസ്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നഗരസഭയുടെ അനുമതി നിർബന്ധമായും വാങ്ങിയിരിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. അനുമതി ലഭിച്ച് അനുവദിച്ച കാലാവധി തീരുന്നമുറക്ക് കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും നീക്കം ചെയ്യേണ്ടതാണ്. പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചതും കാലാവധി കഴിഞ്ഞതുമായ കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും മുന്നറിയിപ്പില്ലാതെ നഗരസഭ നീക്കംചെയ്യുന്നതും ചെലവ് ബന്ധപ്പെട്ട സ്ഥാപനങ്ങൾ/ വ്യക്തികളിൽനിന്ന് ഈടാക്കും. ഇതിനായി നഗരസഭയിൽ സ്ക്വാഡ് രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.