മെഡിക്കൽ ക്യാമ്പ്

തലശ്ശേരി: ടെമ്പിൾഗേറ്റ് നങ്ങാറത്ത് മണോളിക്കാവ് റോഡ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നേത്ര, പ്രമേഹ, ബ്ലഡ് പ്രഷർ പരിശോധന, രക്തഗ്രൂപ്പ് നിർണയം, തിമിര ശസ്ത്രക്രിയ ക്യാമ്പ് എന്നിവ സൗജന്യമായി സംഘടിപ്പിച്ചു. തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി, മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനയും ക്യാമ്പും സംഘടിപ്പിച്ചത്. മാഹി ജനറൽ ആശുപത്രിയിലെ ഡോ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് രാജ് അധ്യക്ഷത വഹിച്ചു. ഡോ. ശ്രീനി എടക്ലോണിനെ ആദരിച്ചു. കൗൺസിലർ വി. മിനി, പ്രിൻസിപ്പൽ കാർത്തിക, സോമൻ പന്തക്കൽ എന്നിവർ സംസാരിച്ചു. രതീഷ് ബാബു സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.