സമത്വശ്രീ മേളക്ക് തുടക്കം

മാഹി: സബർമതി ട്രസ്റ്റിന്റെ സുസ്ഥിര വികസന-ദാരിദ്ര്യ നിർമാർജന പദ്ധതിയായ സമത്വശ്രീ മിഷൻ നടത്തുന്ന സമത്വശ്രീ മേള രമേശ് പറമ്പത്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സബർമതി ട്രസ്റ്റ് രക്ഷാധികാരി പി.പി. വിനോദൻ അധ്യക്ഷത വഹിച്ചു. മാഹിയിലെ ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ 18വരെ നടക്കുന്ന ത്രിദിന മേളയിൽ ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകൾ തയാറാക്കിയ വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുമെന്ന് ജെ.എൽ.ജി പ്രസിഡൻറ് എം. കലയരശു പറഞ്ഞു. മിഷനിൽ രജിസ്റ്റർ ചെയ്ത ഗ്രാമശ്രീ, ശ്രീനന്മ, ശുഭശ്രീ, ദേവശ്രീ എന്നീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് മേള നടക്കുക. മാഹി നഗരസഭ ഉദ്യോഗസ്ഥരായ ഇ.കെ. റീത്ത, എം. പ്രവീൺ കുമാർ, സാന്ത്വനം ചെയർപേഴ്‌സൻ പി.പി. സരസ്വതി, മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ അനിൽ കുമാർ, സജിത്ത് നാരായണൻ, പി.വി. ലീഗിന, പി.പി. ആശാലത എന്നിവർ സംസാരിച്ചു. Caption: സമത്വശ്രീ മേള രമേശ് പറമ്പത്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.