പാനൂർ: പൊയിലൂർ-തൂവക്കുന്ന് റോഡിൽ ദുരിതയാത്ര അവസാനിക്കുന്നില്ല. ഏറക്കാലമായി തകർന്നുകിടക്കുന്ന പാനൂരിന്റെ കിഴക്കൻ പ്രദേശത്തെ പ്രധാന റോഡാണിത്. 2018ലാണ് ഈ റോഡ് നവീകരിച്ച് ടാർ ചെയ്യാൻ ഫണ്ട് അനുവദിച്ചത്. എന്നാൽ, അന്ന് പ്രവൃത്തി ആരംഭിച്ചപ്പോൾ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ബസ് ഷെൽട്ടറുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രവൃത്തി തുടരാൻ കഴിഞ്ഞില്ല. കോവിഡ്കാലവും കഴിഞ്ഞ് മാസങ്ങൾക്കുമുമ്പാണ് ഷെൽട്ടറുകൾ പൊളിച്ചശേഷം മുടങ്ങിപ്പോയ റോഡ് പ്രവൃത്തി പുനരാരംഭിച്ചത്. വശങ്ങളിലെ ഓവുചാലിന്റെ പ്രവൃത്തിയാണ് ആരംഭിച്ചത്. എന്നാൽ, നിലവിൽ പ്രവൃത്തി നിലച്ചമട്ടാണ്. മഴക്കാലം തുടങ്ങിയതോടെ റോഡിലൂടെ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നത് പതിവായി. പൊയിലൂരിൽനിന്ന് തൂവക്കുന്നിലേക്കുള്ള പ്രധാന റോഡാണിത്. സ്കൂൾ തുറക്കുന്നതോടെ യാത്രാദുരിതം കൂടും. രാഷ്ട്രീയ പാർട്ടികളുടെ ഷെൽട്ടറുകളാണ് ആദ്യം റോഡുപണിക്ക് തടസ്സമായതെങ്കിൽ ഇപ്പോൾ നാലുവർഷം മുമ്പേയുള്ള കരാർ തുകയിൽ പ്രവൃത്തി തുടരാനാകാത്തതാണ് കാരണമെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.