പാപ്പിനിശ്ശേരി: സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് ജില്ല പഞ്ചായത്ത് മുൻ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് വികസനകാര്യ സമിതി ചെയർപേഴ്സൻ പി.പി. മാലിനി അധ്യക്ഷത വഹിച്ചു. ഡോ. ഇ.വി. സുധീർ ബോധവത്കരണ ക്ലാസെടുത്തു. വി.വി. പവിത്രൻ, കെ.വി. അശോകൻ, പോള നാരായണൻ എന്നിവർ സംസാരിച്ചു. ചിത്രം: പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്കൂളിൽ നടന്ന ക്യാമ്പ് ജില്ല പഞ്ചായത്ത് മുൻ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.