വാർഷികാഘോഷം നാളെ

പയ്യന്നൂർ: അന്നൂർ പീപ്ൾസ് ആർട്സ് ക്ലബ് അമ്പതാമത് വാർഷികാഘോഷങ്ങൾ വ്യാഴാഴ്ച തുടങ്ങും. വൈകീട്ട് 5.30ന് സി.പി.എം പി.ബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യുമെന്ന് കെ.കെ. ഗംഗാധരൻ, വി.പി. കണ്ണൻ, എം.ടി. അന്നൂർ, കെ.പി. സജേഷ്, പി.പി. ലീല എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചിത്രപ്രദർശനം ഇന്നുമുതൽ പയ്യന്നൂർ: എഴുത്തുകാരിയും ചിത്രകാരിയുമായ പഴയങ്ങാടി എരിപുരത്തെ പി.കെ. ഭാഗ്യലക്ഷ്മിയുടെ മൂന്നാമത് ഏകാംഗ ചിത്ര പ്രദർശനം ബുധനാഴ്ച പയ്യന്നൂർ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിക്കും. വൈകീട്ട് മൂന്നിന് ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. 22വരെ നീളുന്ന പ്രദർശനത്തിൽ 40ഓളം ചിത്രങ്ങളാണുള്ളതെന്ന് ഭാരവാഹികളായ കെ.കെ.ആർ. വെങ്ങര, വിനോദ് പയ്യന്നൂർ, നിഥിൻ ഗോപാലകൃഷ്ണൻ, പി.കെ. ഭാഗ്യലക്ഷ്മി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.