കണ്ണപുരത്ത് കടകളിൽ വ്യാപക പരിശോധന

കണ്ണപുരം: പഞ്ചായത്ത് പരിധിയിൽ ഹോട്ടലുകൾ, കൂൾബാർ, ബേക്കറികൾ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. 12ഓളം വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പഴകിയ ഭക്ഷണങ്ങളും പിടിച്ചെടുത്തു. പഴകിയ പാൽ, ബേക്കറി ഉൽപന്നങ്ങൾ, ചിക്കൻ, ഫ്രൂട്ട് സലാഡ്, ജ്യൂസ്‌ എന്നിവയിൽ ഉപയോഗിക്കാൻ മുറിച്ചു വെച്ച ഫ്രൂട്സ് എന്നിവയാണ് പിടിച്ചെടുത്തത്. കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന പാം ബേക്സ് അഞ്ചു ദിവസത്തേക്ക് അടച്ചിടാൻ നോട്ടീസ് നൽകി. മൂന്നോളം സ്ഥാപനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്തു. കണ്ണപുരം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രീജല, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സവിത, അസിസ്റ്റന്റ് സെക്രട്ടറി നിത കൃഷ്ണൻ, പി. വിദ്യ എന്നിവർ പരിശോധനക്കു നേതൃത്വം നൽകി. ചിത്രം: കണ്ണപുരം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രീജലയുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.