അംഗൻവാടികൾക്ക് ഫലവൃക്ഷത്തൈകൾ നൽകി

കൂത്തുപറമ്പ്: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, മാങ്ങാട്ടിടം പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി അംഗൻവാടികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. 34 അംഗൻവാടികൾക്കാണ് തൈകൾ വിതരണം ചെയ്തത്. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പപ്പായ, മുരിങ്ങ, അഗത്തി ചീര, കറിവേപ്പ്, പാഷൻഫ്രൂട്ട്, ഉറുമാമ്പഴം, ചായ മൻസ തുടങ്ങിയ തൈകളും മുളക്, തക്കാളി, വഴുതന, പച്ചക്കറി തൈകൾ, പച്ചക്കറി വിത്തുകൾ എന്നിവയാണ് വിതരണം ചെയ്തത്. കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫിസർ പി. അനിത ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു കെ. മാത്യു അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.എൻ. പ്രദീപൻ പദ്ധതി വിശദീകരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രോഷിനി, കൃഷി ഓഫിസർ എ. സൗമ്യ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എം. വിപിൻ, ആർ. സന്തോഷ് കുമാർ, പി.എസ്. സ്വരൂപ്, ലിജി, ലക്ഷ്മി, അമൃത തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.