കാര്‍ഷിക കര്‍മസേനക്ക് ട്രാക്ടർ കൈമാറി

കണ്ണൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അഴീക്കോട് കാര്‍ഷിക കർമ സേനക്ക് നല്‍കുന്ന ട്രാക്ടറിന്റെ താക്കോല്‍ കൈമാറ്റം പി. സന്തോഷ് കുമാര്‍ എം.പി നിര്‍വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ കര്‍മസേന ഭാരവാഹികള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജിഷ അധ്യക്ഷത വഹിച്ചു. പത്ത് ലക്ഷം രൂപയോളം ചെലവിലാണ് ട്രാക്ടര്‍ ലഭ്യമാക്കിയത്. ഇതില്‍ ആറു ലക്ഷം ബ്ലോക്കും മൂന്നു ലക്ഷം അഴീക്കോട് പഞ്ചായത്തും നല്‍കി. 92,000 രൂപ ഗുണഭോക്തൃ വിഹിതമായി ലഭ്യമാക്കി. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അബ്ദുൽ നിസാര്‍ വായിപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. അജീഷ്, പി.പി. ഷമീമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സന്മാരായ പി.വി. അജിത, പി. പ്രസീത, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. സതീശന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.ഒ. ചന്ദ്രമോഹനന്‍, ബി.ഡി.ഒ എം. ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.