പൈപ്പ് പൊട്ടി; കണ്ണൂർ നഗരത്തിൽ കുടിവെള്ളം മുടങ്ങി

കണ്ണൂർ: കുടിവെള്ള പൈപ്പ് പൊട്ടിയതോടെ കണ്ണൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും രണ്ടുദിവസമായി കുടിവെള്ളം മുടങ്ങി. ചാലാട് റോഡിൽ ടാക്കീസിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടക്കുകയാണ്. മഴ കാരണം വേഗത്തിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നില്ല. കോർപറേഷൻ പരിധിയിലെ നിരവധി വീടുകളിലേക്കും കടകളിലേക്കും റസ്റ്റാറൻറുകളിലേക്കും ഇതോടെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. നഗരത്തിലെ മിക്ക റസ്റ്റാറൻറുകളും ഈ കുടിവെള്ളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പണം നൽകി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. പാചക വാതക വിലവർധനക്കിടെ കുടിവെള്ളത്തിനുകൂടി വലിയ തുക നൽകി വാങ്ങൽ റസ്റ്റാറൻറ് നടത്തിപ്പുകാർക്ക് കീറാമുട്ടിയായിരിക്കുകയാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം സാധാരണ നില‍യിലാക്കണമെന്ന് റസ്റ്റാറൻറ് നടത്തിപ്പുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.