ധർമടം: നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ധർമടം റെയിൽവേ സ്റ്റേഷൻ അവഗണനയിൽ. ആറ് ട്രെയിനുകൾ ദിനേന നിർത്തിയിരുന്ന സ്റ്റേഷനിലിപ്പോൾ മൂന്ന് ട്രെയിനുകൾ മാത്രമാണ് യാത്രക്കാരെ കയറ്റാനായി നിർത്തുന്നത്. സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ നിർമാണം അനിശ്ചിതമായി നീളുകയാണ്. പ്ലാറ്റ്ഫോം നിർമാണത്തിനായി കല്ലും മണ്ണും ഇറക്കിയതിനാൽ ട്രെയിനിൽ നിന്നും ഇറങ്ങുന്ന യാത്രക്കാർ നടന്നുനീങ്ങാൻ ഏറെ പ്രയാസമനുഭവിക്കുകയാണ്. കഴിഞ്ഞ ദിവസം ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ ഒരു വയോധികയും യുവാവും കല്ല് തട്ടി വീണ് ചികിത്സ തേടിയ സംഭവമുണ്ടായി. പ്രായമേറിയവരും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സാഹസപ്പെട്ടാണ് ട്രെയിൻ ഇറങ്ങുന്നത്. ധർമടത്ത് എല്ലാ ട്രെയിനുകളും നിർത്തണമെന്നും രണ്ടാമത്തെ പ്ലാറ്റ്ഫോം നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ധർമടം ചന്ദ്രകല മോഹൻറാവു കൾച്ചറൽ ഫോറം ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.