മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഇടുക്കി: ഇലക്ഷൻ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 3.170 കിലോഗ്രാം ഉണക്ക കഞ്ചാവ് വീട്ടിനുള്ളിൽ സൂക്ഷിച്ച് വിൽപന നടത്തി വന്നയാളെ പിടികൂടി. ഇടുക്കി വടക്കേടത്ത് വീട്ടിൽ ഷിബു ലാലാണ് (33) പിടിയിലായത്. ഇയാൾ ചെറുതോണി - ഇടുക്കി ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത- ചില്ലറ വിൽപന നടത്തി വന്നിരുന്നയാളാണ്. ഉദ്യോഗസ്ഥർ പരിശോധനക്ക് ചെല്ലുമ്പോൾ പട്ടിയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുന്ന രീതിയും പ്രതിക്കുണ്ടായിരുന്നു.

ഇയാളുടെ പേരിൽ മുമ്പ് കൊലപാതക ശ്രമത്തിന് കേസുണ്ട്. മാസങ്ങളായി ഇയാൾ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്കുമാർ. ടിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ. കെ.വി, പ്രിവന്‍റീവ് ഓഫിസർ ഷിജു. പി.കെ, ജലീൽ.പി. എം, സിജുമോൻ. കെ.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, വിഷ്ണു. പി.എസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഗ്രീഷ്മ ഉണ്ണികൃഷ്ണൻ, ഡ്രൈവർ ശശി. പി.കെ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Youth arrested with three kilos of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.