കട്ടപ്പന: ഇരട്ടയാർ വില്ലേജ് ഓഫിസ്, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ മോഷണം. വില്ലേജ് ഓഫിസിൽ നിന്നു കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അപഹരിച്ച മോഷ്ടാവ് ആയുർവേദ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 25 കുപ്പിയോളം അരിഷ്ടവും കൊണ്ടുപോയി. രണ്ട് ഓഫിസുകളുടെയും പൂട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറിയത്.
ഇരു ഓഫിസുകളുടെയും പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധർ, ഡോഗ് സ്കോഡ് അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ വില്ലേജ് ഓഫിസും ആശുപത്രിയും തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. കട്ടപ്പന പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.