മലയുടെ അടിവാരത്തെ വാഗുവൈര എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷന്
മറയൂര്‍: വാഗുവൈര എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷനില്‍ ലയങ്ങള്‍ക്ക് മുകൾ ഭാഗത്ത് അപകടകരമായ രീതിയില്‍ വിള്ളലുണ്ടായത് തൊഴിലാളികളിൽ ഭീതി വർധിപ്പിച്ചു. കഴിഞ്ഞവര്‍ഷം പ്രളയവേളയിൽ ലയത്തിന് മുകളിലായി രൂപപ്പെട്ട വിള്ളല്‍ തേയിലത്തോട്ടത്തിന് ഉള്ളിലായിരുന്നതിനാല്‍ ശ്രദ്ധയിൽപെട്ടില്ല.
എന്നാല്‍, കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മഴയില്‍ വിള്ളല്‍ വലുതായി പ്രദേശത്തെ മണ്ണ് നീങ്ങി. നിലവിൽ ഏകദേശം 700 മീറ്ററിലധികം വിള്ളലുണ്ട്. അഞ്ച് അടിയിലധികം മണ്ണിടിഞ്ഞ് താഴ്ന്നിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ തോട്ടം തൊഴിലാളികള്‍ വസിക്കുന്ന ലയങ്ങൾ ഇടിഞ്ഞ് പൂര്‍ണമായും മണ്ണിനടയില്‍ പതിക്കുന്ന സാഹചര്യമാണുള്ളത്. മഴപെയ്യുന്ന രാത്രികളില്‍ പെട്ടിമുടിക്ക് സമാനമായ ദുരന്തഭീതിയിലാണ് കഴിയുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
പെട്ടിമുടി അപകടസ്ഥലത്തുനിന്ന് വാഗുവൈര എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷനിലേക്ക് 30 കി.മീ. ദൂരമാണുള്ളത്. 15 ലയത്തിലായി നൂറ്റമ്പതോളം തോട്ടം തൊഴിലാളികളുടെ കുടുംബങ്ങളാണ് താമസിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്ത് മറ്റൊരുദുരന്തം ആവർത്തിക്കും മുമ്പ് അധികൃതര്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കും റവന്യൂ വകുപ്പിനും അപേക്ഷ നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
ലയങ്ങള്‍ക്ക് മുകള്‍ഭാഗത്ത് അപകടകരമായി രൂപപ്പെട്ട
വിള്ളല്‍
അധികൃതര്‍ ഉണരണം
അപകടസാധ്യത കണക്കിലെടുത്ത് അടിയന്തരമായി നടപടിയുണ്ടായില്ലെങ്കിൽ പെട്ടിമുടിക്ക് സമാനമായ ദുരന്തം ആവർത്തിക്കും.
(–എം. മോഹന്‍ദാസ്,വാര്‍ഡ് മെംബര്‍)
കഴിയുന്നത് ദുരന്തഭീതിയിൽ
പെട്ടിമുടി ദുരന്തത്തില്‍ സഹതൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ജീവന് നഷ്ടപെട്ട് വേദനയില്‍നിന്ന് കരകയറും മുേമ്പ ഞങ്ങള്‍ വസിക്കുന്ന ലയത്തിന് മുകളിലെ അപകടസാധ്യത മുള്‍മുനയില്‍ നിൽക്കുകയാണ്. തൊഴിലാളികളുടെ ജീവന് വേണ്ടിയുള്ള അപേക്ഷ അധികൃതര്‍ ചെവികൊള്ളണം.
( എസ്. തമ്പിദുരൈ, തൊഴിലാളി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.