ഇടുക്കി മെഡിക്കൽ കോളജ്

എന്ന് തീരും ഇടുക്കി മെഡിക്കൽ കോളജിന്‍റെ ദുരിതം?

ചെറുതോണി: 2014ൽ പ്രവർത്തനമാരംഭിച്ച ഇടുക്കി മെഡിക്കൽ കോളജ് ഒരു വ്യാഴവട്ടം പൂർത്തിയാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽതന്നെ. 16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും ഒരു നിർമാണജോലികളും ആരംഭിക്കാൻ കഴിഞ്ഞില്ല. നാലു ബാച്ചുകളിലായി 400 കുട്ടികൾ പഠിക്കുന്നുണ്ട്. അടുത്ത ബാച്ച് ആഗസ്റ്റിൽ തുടങ്ങാനിരിക്കുകയാണ്. കാത്ത് ലാബ് നിർമാണമാരംഭിച്ചെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്.

അക്കാദമിക് ബ്ലോക്കുകളുടെ നിർമാണ ജോലികൾ പൂർത്തിയായിട്ടില്ല. അശാസ്ത്രീയമായ നിർമാണംമൂലം അഗ്നിരക്ഷസേനയുടെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. കെട്ടിടത്തിന് ചുറ്റുംനിന്ന് രക്ഷാപ്രവർത്തനം നടത്താൻ സ്ഥലമില്ലെന്നാണ് ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ആവശ്യത്തിനു ഡോക്ടർമാരില്ല. 36 ഡോക്ടർമാരുടെ ഒഴിവുണ്ടെങ്കിലും ഇനിയും നിയമിച്ചിട്ടില്ല. പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ സർട്ടിഫിക്കറ്റുമില്ല. 400 വിദ്യാർഥികൾക്ക് ആകെയുള്ളത് ഒരു കോളജ് ബസ് മാത്രമാണ്. കെട്ടിടങ്ങൾ കെട്ടിയുണ്ടാക്കാൻ ഓടിനടക്കുന്നവർ ചികിത്സ സംവിധാനമൊരുക്കാൻ ഇടപെടുന്നില്ലെന്ന ആരോപണവുമുണ്ട്. കരാറെടുക്കുന്ന സർക്കാർ ഏജൻസികൾപോലും കൃത്യമായി പണിതീർക്കുന്നില്ല. അപകടങ്ങളിൽപ്പെട്ടു വരുന്നവർക്കുപോലും പ്രാഥമിക ചികിത്സപോലും നൽകാൻ കഴിയാത്തതും വലിയ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. 

Tags:    
News Summary - When will the suffering/woes of the Idukki Medical College end?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.