തൊടുപുഴ: ജില്ല മെഡിക്കൽ ഓഫിസിനെക്കുറിച്ച് വ്യജ ആരോപണങ്ങളുയർത്തുകയാണെന്നാരോപിച്ച് ജീവനക്കാർ രംഗത്ത്. കെ.ജി.എം.ഒ.എക്കെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം. ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താൽക്കാലിക നിയമനം വഴി 18 ഡോക്ടർമാർ കഴിഞ്ഞ മാസത്തിൽ ജോലിയിൽ പ്രവേശിച്ചു. ലീവെടുത്ത് ഡോക്ടർമാർ പോകുമ്പോൾ മറ്റ് സ്ഥലങ്ങളിലെ ഡോക്ടർമാരെ പോസ്റ്റ് ചെയ്തിട്ടും മറയൂർ പോലുള്ള സ്ഥലങ്ങളിൽ പോകുവാൻ അവർ തയാറാകുന്നില്ല. ഫയലുകളിൽ കാലതാമസം കൂടാതെ അടിയന്തര ഇടപെടലുകൾ നടത്തുന്നുണ്ട്.
പകർച്ചപ്പനി പടർന്നുപിടിക്കുമ്പോൾ കഴിഞ്ഞ മാസങ്ങളിൽ പഞ്ചായത്ത് തലത്തിൽ 75ഉം ബ്ലോക്ക് ലെവലിൽ 14ഉം സ്ഥാപനതലത്തിൽ 169ഓളം അവലോകന യോഗങ്ങളും നടത്തി.
കൂടാതെ സമീപകാലത്തുണ്ടായ ഷിഗല്ലെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞു. പൾസ് പോളിയോ ഇമ്യുണൈസേഷനിൽ സംസ്ഥാനത്തുതന്നെ മുന്നിലെത്താൻ ജില്ലക്ക് കഴിഞ്ഞു. ആശുപത്രികളിൽ ഡോക്ടർമാർ കുറവുള്ളതിനാലും പകർച്ചവ്യാധികളുടെ സമയത്ത് ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമായതിനാലും അവലോകന യോഗങ്ങൾ ഓൺലൈനായിട്ടാണ് ചേരുന്നത്.
ഇത് ജനങ്ങൾക്ക് ആവശ്യമായ സേവനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ്. ഭരണത്തിൽ കയറിയ സർക്കാറിനെയും ജില്ല മെഡിക്കൽ ഓഫിസിനെയും പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിക്കുന്ന തരത്തിൽ നൽകിയ വാർത്തയെ തള്ളിക്കളയുകയാണെന്നും ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.