‘വി​ളി 108, വി​ട്ടോ കോ​ട്ട​യ​ത്തേ​ക്ക്’; ഡോ​ക്ട​ർ​മാ​രു​ടെ റ​ഫ​റ​ൻ​സി​ൽ വ​ല​ഞ്ഞ്​ പ​ത്ത​നം​തി​ട്ട​യി​ലെ രോ​ഗി​ക​ൾ

പ​ത്ത​നം​തി​ട്ട: 108 വി​ളി​ക്ക്, കോ​ട്ട​യ​ത്തേ​ക്ക് പൊ​യ്​​ക്കോ... പാ​വ​ങ്ങ​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ജി​ല്ല​യി​ലെ ​ആ​ശു​പ​ത്രി​ക​ളു​ടെ​യെ​ല്ലാം സ്ഥി​തി​യി​താ​ണ്. പ​നി അ​ൽ​പം ക​ടു​ത്തു​പോ​യെ​ന്ന്​ തോ​ന്നി​യാ​ൽ​പോ​ലും ഇ​താ​ണ്​ അ​വ​സ്ഥ. ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ ചെ​യ്യാ​വു​ന്ന പ​രി​ശോ​ധ​ക​ൾ​ക്കൊ​ന്നും മി​ന​ക്കെ​ടാ​തെ​യാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ ഈ ​ന​ട​പ​ടി. 108 ആം​ബു​ല​ൻ​സി​ൽ വി​ളി​ച്ചാ​ൽ യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ഇ​തി​ൽ കു​രു​ക്കി​യാ​ണ്​ രോ​ഗി​ക​ളെ കോ​ട്ട​യ​േ​ത്ത​ക്ക്​ ഓ​ടി​ക്കു​ന്ന​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യു​ടെ ജീ​വ​ൻ എ​ങ്ങ​നെ​യും ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ആ​ത്മാ​ർ​ഥ​ത​കൊ​ണ്ടാ​ണ്​ കോ​ട്ട​യ​ത്തേ​ക്ക്​ പ​റ​ഞ്ഞു​വി​ടു​ന്ന​ത്​ എ​ന്ന ഭാ​വ​ത്തി​ലാ​ണ്​ ഡോ​ക്​​ട​ർ​മാ​രു​ടെ പെ​രു​മാ​റ്റം. ഇ​തൊ​ന്നും പ​രി​ശോ​ധി​ക്കാ​നോ, വി​ല​യി​രു​ത്താ​നോ ഭ​ര​ണ​പ​ര​മാ​യ ഒ​രു സം​വി​ധാ​ന​വും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലി​ല്ല എ​ന്ന​താ​ണ്​ സ്ഥി​തി. ഡോ​ക്​​ട​റു​ടെ വാ​ക്ക്​ അ​ന്തി​മ​മാ​ണെ​ന്ന ഭാ​വ​ത്തി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​രും അ​നു​സ​രി​ച്ച്​ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. 108 ആം​ബു​ല​ൻ​സു​കാ​ർ രോ​ഗി​യെ കോ​ട്ട​യ​ത്ത്​ വി​ട്ടി​ട്ട്​ തി​രി​ച്ചു​പോ​രും. അ​വി​ടെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ചു​ക​ഴി​യു​​മ്പോ​ഴാ​കും കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​കു​ക. അ​വ​ർ അ​പ്പോ​ൾ ത​ന്നെ അ​ഡ്​​മി​റ്റ്​ ചെ​യ്യാ​തെ അ​ത്യാ​വ​ശ്യം മ​രു​ന്നു​​മൊ​ക്കെ കൊ​ടു​ത്ത്​ പ​റ​ഞ്ഞു​വി​ടും. പി​ന്നെ തി​രി​ച്ചു നാ​ട്ടി​ൽ വ​രാ​ൻ വ​ലി​യ തു​ക രോ​ഗി​ക​ൾ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. നേ​രി​ട്ട്​ വ​ണ്ടി​യി​ല്ലാ​തി​നാ​ൽ മൂ​ന്നും നാ​ലും ബ​സ്​ ക​യ​റി വേ​ണം വീ​ട്ടി​ലെ​ത്താ​ൻ. ബ​സ് യാ​ത്ര​ക്ക്​ ക​ഴി​യാ​ത്ത വ​ലി​യ ക്ഷീ​ണ​മു​ള്ള​വ​ർ​ക്ക്​ കാ​റ്​ പി​ടി​ക്കു​ക​േ​യ മാ​ർ​ഗ​മു​ള്ളൂ. അ​തി​ന്​ 3000 രൂ​പ വ​രെ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും.

സീ​ത​ത്തോ​ട്, ചി​റ്റാ​ർ തു​ട​ങ്ങി കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ പ​ത്ത​നം​തി​ട്ട​യി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ക​യും അ​വി​ടെ നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക്​ പോ​േ​ക​ണ്ടി വ​രു​ക​യും ചെ​യ്യു​ന്ന​വ​രു​​ടെ കാ​ര്യ​മാ​ണ്​ ഏ​റെ ക​ഷ്ടം. റാ​ന്നി, താ​ലൂ​ക്ക്​ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നൊ​ക്കെ മ​ത്സ​രി​ച്ചാ​ണ്​ ​രോ​ഗി​ക​ളെ കോ​ട്ട​യ​ത്തേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​തീ​വ താ​ൽ​പ​ര്യ​മു​ള്ള ചി​ല ഡോ​ക്​​ട​ർ​മാ​രു​ണ്ടെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. 108ൽ ​ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ എ​ത്തി​ച്ച ഒ​രു രോ​ഗി​യെ പ​രി​ശോ​ധി​ക്കാ​ൻ​പോ​ലും ത​യാ​റാ​കാ​തെ കോ​ട്ട​യ​ത്തേ​ക്ക്​ പ​റ​ഞ്ഞു​വി​ട്ട സം​ഭ​വം വി​വാ​ദ​മാ​യി​രു​ന്നു. ആം​ബു​ല​ൻ​സ്​ രോ​ഗി​യു​മാ​യി വ​ന്ന​പ്പോ​ൾ ത​ന്നെ പു​റ​ത്തി​റ​ങ്ങി ചെ​ന്ന ഡോ​ക്​​ട​ർ ആ​ദ്യം ത​ന്നെ 108ന്‍റെ ഡ്രൈ​വ​റെ ക​ണ്ട്, പോ​ക​രു​തെ​ന്ന്​ പ​റ​ഞ്ഞു. പെ​ട്ടെ​ന്ന്​ ത​ന്നെ റ​ഫ​റ​ൻ​സ്​ എ​ഴു​തി കോ​ട്ട​​യ​ത്തേ​ക്ക്​ വി​ടു​ക​യും ചെ​യ്തു.

ഡോ​ക്​​ട​ർ​മാ​ർ റ​ഫ​ർ ചെ​യ്ത്​ കോ​ട്ട​യ​ത്തേ​ക്ക്​ വി​ടു​ന്ന രോ​ഗി​ക​ളി​ൽ ഒ​രു ഭാ​ഗം തി​രു​വ​ല്ല​യി​ലെ​യും, കോ​ഴ​ഞ്ചേ​രി​യി​ലെ​യു​മൊ​ക്കെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്നു എ​ന്ന​താ​ണ്​ മ​റ്റൊ​രു കാ​ര്യം. ഇ​ങ്ങ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന ഒ​രു സം​വി​ധാ​ന​വും സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ൾ കേ​​ന്ദ്രീ​ക​രി​ച്ച്​ നി​ല​വി​ലു​ണ്ട്. ജി​ല്ല​ക്ക്​ സ്വ​ന്ത​മാ​യി ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജ്​ കോ​ന്നി​യി​ലു​ണ്ടെ​ങ്കി​ലും ​രോാ​ഗി​ക​ളെ കോ​ട്ട​യ​ത്തേ​ക്ക്​ ഓ​ടി​ക്കു​ന്ന​ത്​ എ​ന്തു​കൊ​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കേ​ണ്ട ക​ട​മ കോ​ന്നി ​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പേ​രി​ൽ മേ​നി​ന​ടി​ക്കു​ന്ന​വ​ർ​ക്കു​ണ്ടെ​ന്നാ​ണ്​ പൊ​തു​ജ​ന​ത്തി​ന്‍റെ അ​ഭി​പ്രാ​യം. ​

Tags:    
News Summary - Call 108, But Send Them to Kottayam; Patients in Pathanamthitta Suffer Due to Doctor Referrals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.