തൊടുപുഴ: പരിചിതരായ രണ്ടുപേർ തമ്മിെല മത്സരത്തിനാണ് തൊടുപുഴ മണ്ഡലം ഈ തെരഞ്ഞെടുപ്പിൽ സാക്ഷ്യംവഹിക്കുന്നത്. ഇതിൽ ന്യൂമാൻ കോളജിനുമുണ്ട് റോൾ. യു.ഡി.എഫ് സ്ഥാനാർഥി പി.ജെ. ജോസഫ് കോളജിെൻറ എല്ലാ കാര്യങ്ങളിലും ഒാടിയെത്തുന്ന ആളാണെങ്കിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഐ. ആൻറണിയാകട്ടെ ഇവിടുെത്ത പഴയ അധ്യാപകനാണ്. നാടിെൻറ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് അലയൊലികൾ ഉയരുേമ്പാൾ കോളജിെൻറ ഇടനാഴികളിൽനിന്ന് കളിചിരികൾ മാത്രമല്ല, അൽപം രാഷ്ട്രീയ വർത്തമാനവും ഉയർന്നുകേൾക്കാം.
പഠന ഇടവേളയിൽ കോളജിലെ അബ്ദുൽ കലാം സ്ക്വയറിലെത്തിയ വിദ്യാർഥികളുടെ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേനൽച്ചൂടിെനക്കാൾ കടുപ്പമുണ്ടെന്ന് തോന്നിപ്പോയേക്കാം.
യുവാക്കൾക്ക് തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുന്നുണ്ടോ എന്ന ചോദ്യമെറിഞ്ഞാണ് എം.എ ഇക്കണോമിക്സ് വിദ്യാർഥിയായ തോമസ് ബാബു ചർച്ചക്ക് തുടക്കമിട്ടത്. അടിസ്ഥാന സൗകര്യങ്ങളായ റോഡും പാലവും മാത്രമല്ല, കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന വൻകിട പദ്ധതികളടക്കം മണ്ഡലങ്ങളിൽ വന്നാൽ മാത്രമേ യഥാർഥ വികസനം സാധ്യമാകൂ. അതിന് ജനപ്രതിനിധികൾ കൂട്ടായി പരിശ്രമിക്കണമെന്ന് തോമസ് പറയുന്നു. വലിയ മാറ്റങ്ങളാണ് നാടിനാവശ്യം. ലക്ഷ്യം വോട്ട് എന്നതാകരുത്. പലരും അടുത്ത തവണ വോട്ട് നേടുക എന്ന ലക്ഷ്യത്തിനായാണ് ഓരോന്നും ചെയ്യുന്നതെന്ന് തോന്നിപ്പോകുകയാണ്.
ഉദ്യോഗാർഥിക്ക് തൊഴിൽ നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദ്യാർഥിനിയായ ജാനെറ്റ് ജോസിന് പറയാനുള്ളത്. ജോലി ലഭിക്കാൻ സമരത്തിന് തെരുവിലേക്കിറക്കുന്ന സാഹചര്യം ഒഴിവാക്കണം. അവരുടെ പ്രശ്നങ്ങൾ കേട്ട് ശാശ്വത പരിഹാരം ഉണ്ടാക്കാൻ അധികാരത്തിൽ വരുന്ന സർക്കാറുകൾ ആർജവം കാണിക്കണം.
ജനങ്ങൾക്കൊപ്പം നിൽക്കുന്ന ജനപ്രതിനിധികേള അംഗീകരിക്കപ്പെടുകയുള്ളൂവെന്നാണ് അലൻ ജോ എബ്രഹാമിെൻറ പക്ഷം. കോവിഡുകാലത്ത് നൽകിയ ആശ്വാസക്കിറ്റുകളടക്കം സാധാരണക്കാർക്ക് വലിയ ആശ്വാസമായതായും അലൻ പറയുന്നു.
തൊടുപുഴ മണ്ഡലത്തെ സംബന്ധിച്ച് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ തുറക്കാൻ വൈകുന്നത് വിദ്യാർഥികളായ തങ്ങൾക്കടക്കം ദുരിതം വിതക്കുന്നതായാണ് പാർവതി ശങ്കറിന് പറയുന്നത്. പാർക്കിങ് അടക്കം ഗതാഗതപ്രശ്നങ്ങളും നഗരത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പാർട്ടി വോട്ടുകളെക്കാൾ സ്ഥാനാർഥിയുടെ വിജയത്തിെൻറ ഗതി നിയന്ത്രിക്കുന്നത് മണ്ഡലത്തിലെ നിഷ്പക്ഷരായവരുടെ വോട്ടാണ്. സ്ഥാനാർഥികളാകാൻ പാർട്ടിക്കാരായവരെ മാത്രം പരീക്ഷിക്കുന്ന സാഹചര്യമൊഴിവാക്കി ജനഹിതമറിഞ്ഞ് പ്രവർത്തിക്കുന്നവരെ പരിഗണിക്കണം.
ഓരോ സർക്കാറും മറ്റൊന്നിെൻറ തുടർച്ചയാവണമെന്നും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ ഈ തുടർച്ച അത്യാവശ്യമാണെന്നും അനീന ഐപ്പച്ചൻ പറയുന്നു. ഒരുസർക്കാർ പ്രഖ്യാപിച്ച നാടിന് ഗുണമുള്ള പദ്ധതി തുടർന്നെത്തുന്ന സർക്കാറും ഏറ്റെടുക്കണം. അതല്ലെങ്കിൽ ജനങ്ങൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കാൻ വൈകുമെന്നാണ് അനീനക്ക് പറയാനുള്ളത്.
ശുഭപ്രതീക്ഷകളോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നെതന്നും ജാതി-മത- വർഗ ചിന്തകൾക്കതീതമായ ആളുകളാകണം നേതാക്കന്മാരായി ഉയർന്നുവരേണ്ടതെന്നും വിദ്യാർഥികളായ അനസൂയയും മായ പി. സുരേഷും പറയുന്നു.
പ്രതിസന്ധികളിൽ തളരാത്ത, അതിനുമപ്പുറം പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നറിയുന്ന, നീതിയോടെ പ്രവർത്തിക്കുന്ന ഒരാളാകണം നേതാവെന്ന അബ്ദുൽ കലാമിെൻറ നിർവചനങ്ങൾകൂടി തങ്ങളുടെ ആശയങ്ങളിലൂടെ പങ്കുവെച്ചാണ് ചർച്ചക്ക് തൽക്കാലം സ്റ്റോപ്പിട്ട് കോളജിനരികിലെ തണൽ മരങ്ങൾ നിറഞ്ഞ കലാം സ്ക്വയറിൽനിന്ന് ക്ലാസുകളിലേക്ക് അവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.