മൂലമറ്റം: ഗുരുതിക്കളം ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്ത് രണ്ടുവർഷമായിട്ടും സംയോജിത ചെക്പോസ്റ്റ് എന്ന ആശയം നടപ്പാകുന്നില്ല. 2023 മെയ് 12നാണ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചത്. വിവര വിജ്ഞാനകേന്ദ്രം, വനശ്രീ ഇക്കോഷോപ്പ്, യാത്രക്കാരുടെ ഇടത്താവളം എന്നിങ്ങനെ വിവിധ ലക്ഷ്യങ്ങളുമായാണ് നിലവിലുണ്ടായിരുന്ന കെട്ടിടത്തിനോടു ചേർന്നു പുതിയ കെട്ടിടം നിർമിച്ചത്.
എന്നാൽ ചെക്പോസ്റ്റ് പ്രവർത്തനം മാത്രമാണ് നടക്കുന്നത്. സംയോജിത ചെക്പോസ്റ്റിനായി നിർമിച്ച കെട്ടിടം അടഞ്ഞുകിടക്കുകയാണ്. ഹൈറേഞ്ച് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ എക്കോഷോപ്പ്, ശുചിമുറി അടക്കമുള്ള സംവിധാനങ്ങൾ തുടങ്ങുമെന്നാണ് ഉദ്ഘാടന സമയത്ത് അറിയിച്ചിരുന്നത്. ഇതിനാവശ്യമായ കെട്ടിടങ്ങളടക്കം നിർമിച്ചു.
എന്നാൽ ആവശ്യത്തിനുള്ള ഫർണീച്ചർ എത്തിയില്ല. കൂടാതെ ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടിയുമുണ്ടായില്ല. ഹൈറേഞ്ച് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഇക്കോഷോപ്പ് പ്രവർത്തനം ഉടൻ ആരംഭിക്കാൻ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.