നക്ഷത്ര ആമയുമായി രണ്ടുപേര്‍ പിടിയില്‍

മ​റ​യൂ​ര്‍: പാ​മ്പാ​റി​ന് തീ​ര​ത്തു​നി​ന്ന്​ ല​ഭി​ച്ച ന​ക്ഷ​ത്ര ആ​മ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. മ​റ​യൂ​ര്‍ ഇ​ന്ദ്ര​കോ​ള​ണി സ്വ​ദേ​ശി മു​രു​ക​ന്‍ (55), ഭാ​ര്യ ക​വി​ത (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ വ​ന​പാ​ല​ക​ര്‍ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​രു​ക​െൻറ വീ​ട്ടി​ല്‍ ബ​ക്ക​റ്റി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ആ​മ​യെ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു​ദി​വ​സം മു​മ്പ്​ ചി​ന്നാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം പാ​മ്പാ​റി​ന് തീ​ര​ത്ത് വി​റ​ക് ശേ​ഖ​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ക​വി​ത​ക്ക് ന​ക്ഷ​ത്ര ആ​മ​യെ കി​ട്ടി​യ​ത്. തു​ട​ര്‍ന്ന് വീ​ട്ടി​ലെ​ത്തി​ച്ച് ഭ​ര്‍ത്താ​വ് മു​രു​ക​ന്‍ വി​ല്‍പ​ന​ക്കൊ​രു​ങ്ങ​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​ക​ദേ​ശം ആ​റ്​ വ​യ​സ്സു​ള്ള പെ​ണ്‍ ന​ക്ഷ​ത്ര ആ​മ​യാ​ണി​തെ​ന്നും പൂ​ര്‍ണ ആ​രോ​ഗ്യ​ത്തോ​ടെ​യാ​ണു​ള്ള​തെ​ന്നും വ​ന​പാ​ല​ക​ര്‍ പ​റ​ഞ്ഞു.

ആ​ർ.​എ​ഫ്.​ഒ ബി. ​ര​ഞ്​​ജി​ത്ത് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഡി.​എ​ഫ്.​ഒ എ​സ്. ഇ​ന്ദ്ര​ജി​ത്ത്, എം.​ജി. വി​നോ​ദ് കു​മാ​ര്‍, ബി.​എ​ഫ്.​ഒ​മാ​രാ​യ പി.​ആ​ര്‍. ഹ​രി​കു​മാ​ര്‍, കെ. ​രാ​മ​കൃ​ഷ്ണ​ന്‍, അ​ശ്വി​ന്‍ വി​ക്ര​മ​ന്‍, എ​സ്.​എ​ഫ്.​ഒ എ​ല്‍ബി​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​തും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തും.

Tags:    
News Summary - Two arrested with star tortoise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.