മു​ഹ​മ്മ​ദ് യാ​സീ​ൻ

കഞ്ചാവുമായി യുവാവ് പിടിയിൽ

തൊടുപുഴ: ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. കാരിക്കോട് കുമ്പംകല്ല് മാട്ടേ കോളനി കരയിൽ കാരക്കുന്നേൽ പാപ്പൻ എന്നറിയപ്പെടുന്ന മുഹമ്മദ് യാസീൻ(19) ആണ് പിടിയിലായത്. തൊടുപുഴ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ലിജോ ഉമ്മനും പാർട്ടിയും ചേർന്ന് തിങ്കളാഴ്ച കുമ്പംകല്ല് മാട്ടേ കോളനി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ആറ് ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോബി പി.ചാക്കോ, ഒ.എച്ച്. മൻസൂർ, കെ.പി. ജയരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫലി, എം.വി. ഡെന്നി, വനിത പ്രിവൻറീവ് ഓഫീസർ കെ. സിന്ധു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.


Tags:    
News Summary - thodupuzha youth arrested ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.