മൂലമറ്റം: മൂലമറ്റം ത്രിവേണി സംഗമവും തൂക്കുപാലവും ടൂറിസം സ്പോട്ടായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയമായ മൂലമറ്റം നിലയത്തിൽനിന്ന് വൈദ്യുതി ഉൽപാദന ശേഷം പുറം തള്ളുന്ന ജലവും രണ്ടു ആറുകളുടെയും സംഗമസ്ഥാനമായ ഇവിടം ദൃശ്യമനോഹരമാണ്. അപകടരഹിതമായി ഇവിടെ വെള്ളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സൗകര്യമുണ്ട്. കൂടാതെ പതിറ്റാണ്ടുകൾ പഴക്കമുള്ള നച്ചാറിനു കുറുകെയുള്ള തൂക്കുപാലം കാണാൻ ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്. ത്രിവേണി സംഗമത്തിൽ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാർ കഴിയും.
മൂലമറ്റത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന കനാൽ ത്രിവേണി സംഗമത്തിലെത്തും. വൈദ്യുതി ഉൽപാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളവും നച്ചാറും വലിയാറിന്റെയും സംഗമമാണ് ത്രിവേണി. ഒട്ടേറെ ആളുകളുടെ ഇഷ്ടസ്ഥലമായ ഇവിടം എന്നും ജലസമൃദ്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.