കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ശങ്കർ
മറയൂർ സി.എച്ച്.സിയിൽ ചികിത്സയിൽ
Posted On
date_range Updated On
date_range കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്
മറയൂർ: വനവിഭവം ശേഖരിക്കാനെത്തിയ ആദിവാസി യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്ക്. ഇരട്ടളക്കുടി സ്വദേശി ശങ്കറിനാണ് (24) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം.
ശങ്കർ സുഹൃത്ത് മഹേന്ദ്രനൊപ്പം ആലാംപെട്ടിക്കുടിയിലേക്ക് കണ്ണിമാങ്ങ പറിക്കാൻ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടുപോത്ത് ആക്രമിച്ചത്. കാലിന് പരിക്കേറ്റ ശങ്കർ മറയൂർ സി.എച്ച്.സിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.