തൊടുപുഴ: ശക്തമായ മഴയിൽ വണ്ണപ്പുറം-ചേലച്ചുവട് സംസ്ഥാന പാത കമ്പകക്കാനം ഭാഗത്ത് രണ്ടിടത്ത് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതോടെ യാത്ര ദുഷ്കരമായി. ബസടക്കം വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ചു. സ്കൂൾ ബസുകളും ഇതുവഴി വരാതായി. ചില സ്വകാര്യ ബസുകൾ വെൺമണി, മുള്ളരിങ്ങാട് വഴി സർവിസ് നടത്തുന്നതാണ് ഏക ആശ്രയം. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് യാത്ര അനുമതിയുള്ളത്. മറുവശത്തേക്ക് വീതി കൂട്ടിയെടുത്താലേ പ്രശ്നം തീരുകയുള്ളൂ. ഇതിന് വനം വകുപ്പ് അനുവദിക്കണം.
കമ്പകക്കാനം തുടങ്ങുന്നിടത്ത് റോഡ് നവീകരണത്തിന്‍റെ ഭാഗമായി അരിക് കെട്ടാൻ മണ്ണ് നീക്കിയിരുന്നു. അതിതീവ്ര മഴയെ തുടർന്നാണ് ഇവിടം ഇടിയാൻ തുടങ്ങിയത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയിലാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. കമ്പകക്കാനത്ത് റോഡ് തകർന്ന ഭാഗം ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു. വളവുകൾ അപകടരഹിതമാക്കി വീതി കൂട്ടി നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.