മഴക്കുറവ്​; ആശങ്കയിൽ കാർഷിക മേഖല

തൊ​​ടു​​പു​​ഴ: മ​ഴ കു​റ​യു​ന്ന​ത്​ ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നൊ​പ്പം മ​ഴ കാ​​ര്യ​​മാ​​യി ല​​ഭി​​ക്കാ​​ത്ത​​ത്​ വി​ള​ക​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ ന​ൽ​കു​ന്ന​ത്. മ​ഴ കു​റ​യു​ന്ന​ത് ​ക​ർ​ഷ​ക​ർ വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ കാ​ണു​ന്ന​ത്. സാ​​ധാ​​ര​​ണ ജൂ​​ണ്‍ ​മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ വ​​രെ കാ​​ല​​വ​​ര്‍​ഷ​​വും ഒ​​ക്ടോ​​ബ​​ര്‍, ന​​വം​​ബ​​ര്‍ മാ​​സ​​ങ്ങ​​ളി​​ല്‍ തു​​ലാ​​വ​​ര്‍​ഷ​​വു​​മാ​​ണ് സം​​സ്ഥാ​​ന​​ത്ത് ല​​ഭി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, ഇ​​ത്ത​​വ​​ണ പ​​തി​​വി​​ന് വി​​രു​​ദ്ധ​​മാ​​യി ആ​ഗ​​സ്റ്റ് അ​​വ​​സാ​​നം മു​​ത​​ല്‍ മ​​ഴ മാ​​റി​​നി​​ല്‍​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്. ജി​​ല്ല​​യി​​ല്‍ പെ​​യ്ത കാ​​ല​​വ​​ര്‍​ഷ​​ത്തി​​ന്‍റെ ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് നി​​ല​​വി​​ല്‍ 42 ശ​​ത​​മാ​​നം മ​​ഴ​ക്കു​​റ​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. സാ​ധാ​ര​ണ കാ​ല​വ​ർ​ഷം ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ തു​ലാ​വ​ർ​ഷം ക​നി​യാ​റു​ള്ള​താ​ണ്. ഇ​തും കൂ​ടി ല​ഭി​ക്കാ​തെ വ​ന്നാ​ൽ കൃ​ഷി മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കു​ന്ന​ത്​ പോ​ലും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന്​ ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കൃ​ഷി​ക​ൾ നേ​രി​ടു​ന്ന​ത്​ വ​ലി​യ ഭീ​ഷ​ണി

മ​​ഴ​​ക്കു​​റ​​വു​​മൂ​​ലം ഏ​​ലം​​കൃ​​ഷി വ​​ലി​​യ ഭീ​​ഷ​​ണി​​യാ​​ണ് നേ​​രി​​ടു​​ന്ന​​ത്.​ സാ​​ധാ​​ര​​ണ വേ​​ന​​ല്‍​ക്കാ​​ല​​യ​​ള​​വി​​ല്‍ ഷെ​​യ്ഡ് ന​​ല്‍​കി​​യാ​​ണ് കൃ​​ഷി സം​​ര​​ക്ഷി​​ക്കു​​ന്ന​​ത്. ര​​ണ്ടു​​വ​​ര്‍​ഷം മു​​മ്പ് കൊ​​ടും ​വേ​​ന​​ലി​​ല്‍ ജി​​ല്ല​​യി​​ലെ 60 ശ​​ത​​മാ​​ന​​ത്തോ​​ളം ഏ​​ലം കൃ​​ഷി ഉ​​ണ​​ങ്ങി ന​​ശി​​ച്ചി​​രു​​ന്നു. വീ​​ണ്ടും കൃ​​ഷി​​യി​​റ​​ക്കി വി​​ള​​വെ​​ടു​​ത്ത് വ​​രു​​മ്പോ​​ഴാ​​ണ് പ​​തി​​വി​​ല്‍​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി സെ​​പ്റ്റം​​ബ​​റി​​ല്‍ ത​​ന്നെ ക​​ടു​​ത്ത​​ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ടു​​തു​​ട​​ങ്ങി​​യ​​ത്. ക​​ടു​​ത്ത​​ചൂ​​ട് കു​​രു​​മു​​ള​​ക് കൃ​​ഷി​​ക്കും തി​​രി​​ച്ച​​ടി​​യാ​​ണ്. നേ​​ര​​ത്തേ കു​​മി​​ള്‍ രോ​​ഗ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ജി​​ല്ല​​യി​​ല്‍ കു​​രു​​മു​​ള​​ക് കൃ​​ഷി​​ക്ക് സാ​​ര​​മാ​​യ നാ​​ശം സം​​ഭ​​വി​​ച്ചി​​രു​​ന്നു. പി​​ന്നീ​​ട് വി​​ല​​വ​​ര്‍​ധി​​ച്ച​​തോ​​ടെ കൃ​​ഷി വീ​​ണ്ടും സ​​ജീ​​വ​​മാ​​യി.

വി​​ള​​വ് കു​​റ​​യു​​ക​​യും രോ​​ഗ​​ബാ​​ധ കൂ​​ടു​​ത​​ലാ​​കു​​ക​​യും ചെ​​യ്ത​​തോ​​ടെ വ​​ലി​​യ പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന​​തി​​നി​​ടെ​​യാ​​ണ് പ​​തി​​വി​​ല്‍​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ഇ​​ത്ത​​വ​​ണ ചൂ​​ട് നേ​​ര​​ത്തേ​​ത​​ന്നെ അ​​നു​​ഭ​​വ​​പ്പെ​​ട്ട് തു​​ട​​ങ്ങി​​യ​​ത്. ഇ​​തു കു​​രു​​മു​​ള​​ക്‌ ചെ​​ടി​​ക​​ള്‍ ക​​രി​​യു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കും.

ചൂ​​ട് കൂ​​ടി​​യ​​തോ​​ടെ റ​​ബ​​ര്‍ ​പാ​​ല്‍ ഉ​​ൽ​പാ​​ദ​​ന​​ത്തി​​ലും ഇ​​ടി​​വു​ണ്ട്. ഒ​​ക്ടോ​​ബ​​ര്‍ മു​​ത​​ല്‍ ജ​​നു​​വ​​രി വ​​രെ​​യു​​ള്ള മാ​​സ​​ങ്ങ​​ളി​​ല്‍ രാ​​ത്രി അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന ത​​ണു​​പ്പ് പാ​​ല്‍ ഉ​​ത്പാ​​ദ​​നം കൂ​​ടാ​​ന്‍ കാ​​ര​​ണ​​മാ​​യി​​രു​​ന്നു.

ഇ​​ത്ത​​വ​​ണ സെ​​പ്റ്റം​​ബ​​റി​​ല്‍​ത​ന്നെ ചൂ​​ട് കൂ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ്. ഇ​​ട​​വി​​ള കൃ​​ഷി​​യാ​​യ കൊ​ക്കോ​യെ​യും ക​​ടു​​ത്ത​​ചൂ​​ട് സാ​​ര​​മാ​​യി ബാ​​ധി​​ക്കു​ന്നു​ണ്ട്. കൊ​​ക്കോ തൈ​​ക​​ള്‍ ഉ​​ണ​​ങ്ങി​ ക​രി​​യു​​ന്ന​​തി​​നും വി​​ള​​വ് കു​​റ​​യു​​ന്ന​​തി​​നും ചൂ​ട് കാ​​ര​​ണ​​മാ​​കും. 

Tags:    
News Summary - Rainfall deficit: Agricultural sector in deep concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.