നെടുങ്കണ്ടം ചേമ്പളം സ്വദേശി കടുക്കപാറ സുനി ത്രദീപ്
കോഫി ക്യൂബുമായി
കോഫി ക്യൂബ് വിപണിയിലെത്തിച്ച് വീട്ടമ്മ
നെടുങ്കണ്ടം: ഓഫിസിലോ യാത്രയിലോ വീട്ടിലോ എവിടെയുമാവട്ടെ ഇനി കാപ്പി കുടിക്കാന്‍ പൊടിയും പഞ്ചസാരയും തേടി അലയേണ്ട. തിളപ്പിച്ച പാലോ വെള്ളമോ ഫ്ലാസ്കില്‍ കരുതുന്നതിനോടൊപ്പം കോഫി ക്യൂബും കുടി കരുതിയാല്‍ മതി.
ഗ്ലാസിലേക്ക് പാലോ വെള്ളമോ ഒഴിച്ച് ക്യൂബ് ഒരെണ്ണം ഇട്ട് ഇളക്കിയാല്‍ ആവശ്യത്തിന് മധുരവും കടുപ്പവും ഉള്ള കാപ്പി റെഡി. നെടുങ്കണ്ടം ചേമ്പളം സ്വദേശിയായ കടുക്കപാറ സുനി ത്രദീപ് ആണ് കോഫീ ക്യൂബ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാപ്പിയും മധുരവും കൃത്യമായ അനുപാതത്തില്‍ സംയോജിപ്പിച്ച് ഉണക്കി ആണ് ക്യൂബ് തയാറാക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യയും വിപണനവും എല്ലാം കുടുംബശ്രീയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂണ് കൃഷിയുമായാണ് സുനി ത്രദീപ് സംരംഭക രംഗത്തേക്ക് എത്തിയത്. ഇതോടൊപ്പം കാപ്പി പൊടിയും മല്ലി പൊടിയും ഒക്കെ വിപണിയില്‍ എത്തിച്ചിരുന്നു. കൂണിന് പ്രാദേശിക വിപണി കുറവായിരുന്നതിനാല്‍ കാപ്പിയുടെ കൂടുതല്‍ വിപണന സാധ്യതകള്‍ മനസ്സിലാക്കി കോഫി ക്യൂബ് എന്ന ഉൽപന്നത്തില് എത്തുകയായിരുന്നു.
ഒരു പാക്കറ്റില്‍ 10 ക്യൂബുകള്‍ ആണ് ഉണ്ടാവുക. ഓരോ ക്യൂബും വായു കടക്കാത്ത വിധം പ്രത്യേകം പാക്ക് ചെയ്തിട്ടുണ്ട്. ആറു മാസ കാലാവധിയോടെയാണ് ഇത് വിപണിയില്‍ എത്തിക്കുന്നത്.
മികച്ച ഗുണമേൻമയില് തയ്യാറാക്കുന്ന ഉൽപന്നം കുടുംബശ്രീയുടെ സഹായത്തോടെ വിദേശ വിപണിയില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഈ സംരംഭക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.