തക്കാളിവില 100 കടന്നു

നെടുങ്കണ്ടം: പച്ചക്കറി മാര്‍ക്കറ്റില്‍ തക്കാളിവില 100 പിന്നിട്ടു. തക്കാളിയുടെ വില കുതിച്ചുയർന്നതോടെ സാധാരണക്കാർക്കൊപ്പം ഹോട്ടൽ മേഖലയും പ്രതിസന്ധിയിലായി. കഴിഞ്ഞമാസംവരെ ഒരുകിലോ തക്കാളിക്ക് മുതല്‍ 30രൂപ വരെയായിരുന്ന വിലയാണ് 100ല്‍ എത്തിയത്. ചില ചെറുകിട കച്ചവടക്കാര്‍ 110ഉം വാങ്ങുന്നുണ്ട്. വില വർധനയോടെ ഉപഭോക്താക്കള്‍ വാങ്ങുന്ന അളവ് ചുരുക്കിയതായി വ്യാപാരികള്‍ പറയുന്നു. തക്കാളി ഉൽപാദിപ്പിക്കുന്ന ഇതര സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്തതതോടെ വ്യാപകമായി വിളനാശം സംഭവിച്ചു.

ഇതിനാൽ വിപണിയിലെത്തുന്ന തക്കാളിയുടെ വില മൂന്നിരട്ടിയും അതിലേറെയുമാകാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. തക്കാളിയടക്കമുള്ള പച്ചക്കറികള്‍ കേരളത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ ലോറികള്‍ക്ക് നേരത്തേ 6500 രൂപ മുതല്‍ 7000 രൂപയാണ് വാടകയെങ്കില്‍ ഇപ്പോള്‍ 10,000 മുതല്‍ 10,500 രൂപയിലേക്ക് ഉയര്‍ന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ തക്കാളി എത്തുന്നത്. ഓരോ ദിവസവും 10 ടണ്‍ മുതല്‍ 15 ടണ്‍ വരെ തക്കാളി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, കാലാവസ്ഥമാറ്റം കൃഷിയെ ബാധിച്ചതോടെ 10 ടണ്ണിലും താഴെ മാത്രമായി ചുരുങ്ങി.

Tags:    
News Summary - Tomato prices crossed 100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.