ടോക്കണ്‍ വേണ്ടെന്ന പ്രചാരണം: സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് മുന്നിൽ കൂട്ടത്തിരക്ക്

തൊടുപുഴ: മദ്യംവാങ്ങാന്‍ ടോക്കണ്‍ വേണ്ടെന്ന പ്രചാരണം വ്യാപിച്ചതോടെ സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് മുന്നില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടത്തിരക്ക്.

സാമൂഹിക അകലംപാലിച്ച് ഒരേസമയം അഞ്ചുപേര്‍ മാത്രമാണ് ക്യൂവില്‍ നില്‍ക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം ലംഘിച്ച് നൂറുകണക്കിനാളുകളാണ് ശനിയാഴ്​ച വൈകി​ട്ടോടെ മദ്യംവാങ്ങാന്‍ തടിച്ചുകൂടിയത്.

ഇതോടെ ടോക്കണുമായെത്തിയവരും വാങ്ങാനെത്തിയവരും തമ്മിൽ വാക്കേറ്റവും ബഹളവുമായി. ബാറുകളില്‍ മദ്യവില്‍പന കൂടുകയും ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ വില്‍പന കുറയുകയും ചെയ്ത സാഹചര്യത്തില്‍ ടോക്കണ്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ആളുകള്‍ കൂട്ടത്തോടെ എത്തി മദ്യം വാങ്ങാന്‍ തിരക്ക് കൂട്ടിയത്. ഏഴുമണിയോടെ സർക്കാർ മദ്യ ശാലകൾക്ക്​ മുന്നിൽ വൻതിരക്കാണ്​ അനുഭവപ്പെട്ടത്​. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസിൽ ഗതാഗതക്കുരുക്കും അനുഭവ​പ്പെട്ടു. പൊലീസ്​ എത്തിയാണ്​ ഗതാഗതം നിയന്ത്രിച്ചത്​. ​

തൊടുപുഴ നഗരത്തില്‍ ഉള്‍പ്പെടെ ജില്ലയിലെ പല മേഖലയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മദ്യം വാങ്ങാന്‍ കൂട്ടംകൂടുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍, ടോക്കണില്ലാതെ മദ്യം നല്‍കണമെന്ന് സര്‍ക്കാറി​െൻറ ഔദ്യോഗിക അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ബിവറേജ് ജീവനക്കാര്‍ പറയുന്നത്. 

Tags:    
News Summary - Token-free campaign: Crowds in front of government bevco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.