പെട്ടിമുടിയിൽ കണ്ടെത്തിയ കടുവയുടെ കാൽപാടുകൾ
അടിമാലി: പെട്ടിമുടി ആദിവാസി കോളനിയോട് ചേർന്ന് കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇതോടെ, വനം വകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു. ഒരാഴ്ചക്കിടെ മൂന്ന് വളർത്തുനായ്ക്കളെ ഇവിടെ നിന്ന് കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് കടുവയുടെ കാൽപാടുകൾ കണ്ടത്.അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജോജി ജയിംസിന്‍റെ മേൽനോട്ടത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയും കടുവയുടെ കാൽപാടുകൾ കണ്ടെത്തിയ പ്രദേശത്ത് കാമറ ട്രാപ്പുകൾ സ്ഥാപിക്കുകയും ചെയ്തു.
മച്ചിപ്ലാവ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബിനോജിന്‍റെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരും അടിമാലി റാപിഡ് റസ്പോൺസ് ടീമും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. തുടർന്നും കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ ഉടൻ വനം വകുപ്പിനെ അറിയിക്കണമെന്നും പെട്ടിമുടി ഊരുകൂട്ടം യോഗത്തെ വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഊരുനിവാസികൾ ജാഗ്രത പാലിക്കണമെന്നും പെട്ടിമുടി മലയിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മേഖലയിൽ ആദ്യമായാണ് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപെടുന്നത്.
അടിമാലി: കൂമ്പൻപാറ അമ്പിളികുന്നിൽ കടുവയെ കണ്ടു. ബുധനാഴ്ച ഉച്ചയോടെയാണ് റേഞ്ച് ഓഫിസിന് സമീപം കടുവയെ കണ്ടത്ത്. വീട്ടുമുറ്റത്ത് തുണി അലക്കിക്കൊണ്ട് നിന്ന വീട്ടമ്മ മരച്ചുവട്ടിലൂടെ കടുവ പോകുന്നതാണ് കണ്ടത്. വിവരം അറിഞ്ഞെത്തിയ വനപാലകർ കാൽപാദം തിരിച്ചറിഞ്ഞു. ഇതോടെ, തലമാലി, പ്ലാമല മേഖലയിലടക്കം ജനങ്ങൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം പെട്ടിമുടിയിൽ കടുവ എത്തിയതിന്റെ കാൽപാട് കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.