രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തൊടുപുഴ: രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം കുരീപ്പുഴ തൗഫീഖാണ് (45) ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 2.06 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് ആറോടെ തൊടുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്നാണ് തൗഫീഖ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്.
എക്സൈസ് സ്പെഷൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാൾ വിൽപനക്കാണ് തൊടുപുഴയിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ രഞ്ജിത് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഷാജി ജയിംസ്, പ്രിവന്റിവ് ഓഫിസർമാരായ കെ.എൻ. സിജുമോൻ, പി.എം. ജലീൽ, സിവിൽ എക്സൈസ് ഓഫിസർമാരായ അനൂപ് പി. ജോസഫ്, ആൽബിൻ ജോസ്, ടി.ജെ. അജിത്, ഡ്രൈവർ പി.കെ. ശശി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.