Posted On
date_range Updated On
date_range സ്കൂൾ കുട്ടികൾക്ക് തോക്ക് പരിചയപ്പെടുത്തുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി
കരിമണ്ണൂർ: സോഷ്യൽ വർക്കിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടികളെ തോക്ക് പരിചയപ്പെടുത്തുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി.ആയുധമുറിയിൽ സൂക്ഷിച്ചിരുന്ന തോക്കാണ് പരിചയപ്പെടുത്തിയത്. നവംബർ മൂന്നിനാണ് സംഭവം നടന്നത്. പെരിങ്ങാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സന്ദർശിക്കാനെത്തിയത്. പാറാവുകാരൻ തോക്കിന്റെ പ്രവർത്തനം പരിചയപ്പെടുത്തി. ഇതിനിടെ തോക്കിന്റെ ലോക്ക് വീണത് മാറ്റാൻ കഴിയാതെ വന്നതോടെ സി.ഐ തോക്ക് പാറാവുകാരനിൽനിന്ന് വാങ്ങി പരിശോധിക്കുന്നതിനിടെ വെടിപ്പൊട്ടുകയായിരുന്നു. സംഭവത്തിൽ ജില്ല പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.