തൊ​ടു​പു​ഴ മു​ത​ല​ക്കോ​ട​ത്ത്​ പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ ​ പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു

ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

തൊടുപുഴ: ഹഷീഷ് ഓയിലും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശി ആഷിഖ്, കാരിക്കോട് സ്വദേശി ഷാനവാസ് എന്നിവരാണ് മുതലക്കോടത്ത് പിടിയിലായത്.

ഇവരിൽനിന്ന് 18 മില്ലി ഗ്രാം ഹഷീഷ് ഓയിലും 20ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വിൽപനക്കായി എത്തിയപ്പോഴാണ് ആഷിഖ് പിടിയിലായത്.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്ന് ഒരാഴ്ചയായി അന്വേഷണം നടത്തിവരുകയായിരുന്നു. തൊടുപുഴ സി.ഐ വിഷ്ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

News Summary - Two arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.